ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കനേഡിയൻ വംശജൻ ഉൾപ്പടെ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ശാസ്ത്രജ്ഞന്മാര്ക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി ആംഗ്ലിസ്റ്റ്, ഗൈഡോ ഡബ്ല്യൂ ഇബെന്‍സ് എന്നീ ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്കാരം. മൂന്നു പേരിൽ ഡേവിഡ് കാർഡ് കാനേഡിയൻ പൗരനാണ്. മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നിവ തൊഴിൽ വിപണിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് ബെർക്ക്ലി കാലിഫോർണിയ സർവകലാശാലയിലെ കനേഡിയൻ വംശജനായ ഡേവിഡ് കാർഡ് പുരസ്കാരം ബാക്കി രണ്ടു പേരുമായി പങ്കു വെച്ചു. കാര്യകാരണ ബന്ധങ്ങളുടെ വിശകലനത്തില്‍ പുതിയ രീതി മുന്നോട്ടുവച്ചതിനാണ് മറ്റു രണ്ടുപേര്‍ക്ക് പുരസ്കാരം ലഭിച്ചത്.