ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. വെള്ളിയാഴ്ച രാവിലെ എണ്ണവില ബാരലിന് 90 ഡോളറില്‍ താഴെയെത്തി.
ജോര്‍ജിയയില്‍ ഒരു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. ഈ വാരാന്ത്യത്തോടെ ഇറാനുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വരുമെന്നും യൂറോപ്പില്‍ വെച്ച് കരാറില്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞിരുന്നു.