ഫുട്‌ബോള്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ക്ക് തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് മെക്‌സിക്കോ. ഉദ്ഘാടന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മൂന്ന് താരങ്ങള്‍. ആസ്റ്റക്ക സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാര്‍ മൊണ്ടെസും റെഡ് കാര്‍ഡ് കണ്ടു.
ജൂലിയന്‍ ക്വിനോനെസും റൗള്‍ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. മത്സരം തുടങ്ങിയതു മുതല്‍ ആക്രമിച്ച് കളിച്ച മെക്‌സിക്കോ ഒമ്പതാം മിനിറ്റില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചു. 2026 ഫിഫ ലോകകപ്പിലെ ആദ്യ ഗോള്‍ ജൂലിയന്‍ ക്വിനോനെസിന്. തുടരെ തുടരെയുള്ള മെക്‌സിക്കന്‍ ആക്രമണത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം വിയര്‍ത്തു. രണ്ടാം പകുതിയിലും മെക്‌സിക്കന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഉണ്ടായത്.