അനശ്വരം, മാമ്പിള്ളി
ഡാളസ്: പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ശ്രീ. ജോര്‍ജ് മണ്ണിക്കരോട്ട് നിര്യാണത്തില്‍ കേരള ലിറ്ററെറി അസോസിയേഷന്‍ ഡാളസ്, അനുസ്മരണം സംഘടിപ്പിക്കുന്നു. സൂം മീഡിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കന്‍ ജീവിതത്തില്‍ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയത്.
നോവല്‍,ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് 'അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം'എന്ന പുസ്തകം. ജെ. മാത്യൂസ്, ജോണ്‍ മാത്യു, ജെയിംസ് കൂരിക്കാട്ടില്‍, മീനു എലിസബെത്, സാമൂവല്‍ യോഹന്നാന്‍ (ലാനാ പ്രസിഡന്റ് ) തുടങ്ങിയ നിരവധി സാഹിത്യ പ്രവര്‍ത്തകര്‍ പ്രസ്തുത പരിപാടിയില്‍ സംബന്ധിക്കുന്നതാണ്.
എല്ലാ ഭാഷ സ്‌നേഹികളും ഈ അനുസ്മരണ പരിപാടിയിലേക്ക് സ്വാഗത ചെയ്യുന്നതായി ആക്ടിംഗ് സെക്രട്ടറി, ഡോ. ദര്‍ശന മനയത്തു ശശി പറഞ്ഞു.