ബിരുദതല പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

By: 600007 On: Oct 11, 2021, 6:57 PM

 

തിരുവനന്തപുരം: ബിരുദതല പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി പിഎസ്‌സി അറിയിച്ചു. ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള നിയമനത്തിന്റെ ഭാഗമായാണ് പ്രാഥമിക പരീക്ഷ.  ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച കാര്യം പിഎസ് സി അറിയിച്ചത്. 

ഒക്ടോബര്‍ 23 നാണ് ഒന്നാം ഘട്ട ബിരുദ തല പ്രാഥമിക പരീക്ഷ നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദര്‍ശിച്ച് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. അതിനിടെ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നവംബര്‍ മാസത്തിലെ പിഎസ് സി പരീക്ഷകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച പരീക്ഷാ കലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പി എസ് സി അറിയിച്ചു.

Content highlight: Degree based psc examinations admitcard published