കാമുകിയെയും രണ്ട് വാടകക്കാരെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിക്കു മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

By: 600002 On: Jun 10, 2026, 8:24 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: വാടക കുടിശ്ശികയെയും കുടുംബപ്രശ്‌നങ്ങളെയും ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കാമുകിയെയും രണ്ട് വാടകക്കാരെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ന്യൂയോര്‍ക്ക് സ്വദേശി 56 കാരനായ ഡാനിയല്‍ ഡേവിഡിന് ചൊവ്വാഴ്ച മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂന്ന് കൊലപാതകങ്ങള്‍ക്കും വെവ്വേറെയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

33 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുമായിരുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ  പ്രതി നിരസിച്ചതിനെ തുടര്‍ന്നാണ് കോടതി കര്‍ശനമായ ശിക്ഷാ നടപടിയിലേക്ക് കടന്നത്. 2023 നവംബറിലായിരുന്നു യുഎസിലെ ക്വീന്‍സില്‍ രാജ്യത്തെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കാമുകിയായ കോളിന്‍ ഫീല്‍ഡ്‌സ്, വാടകക്കാരായ വെയ്ന്‍ തോമസ്, എവറ്റ് സ്വീനി എന്നിവരെയാണ് ഡേവിഡ് ഡാനിയേല്‍ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സ്വയം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.