പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: യു.എസ്. ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക. യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇറാനിലെ റഡാര്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ശക്തമായ വ്യോമാക്രമണം ആരംഭിച്ചു.
ഹോര്‍മുസ് കടലിടുക്കിന് സമീപം യു.എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ ഡ്രോണ്‍ ഉപയോഗിച്ച് വെടിവെച്ചിട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇറാന്റെ ഈ നടപടിക്ക് 'അത്യന്തം ശക്തവും ആഘാതമേറിയതുമായ' തിരിച്ചടിയാണ് യു.എസ് നല്‍കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് വിദേശ സൈന്യം പിന്മാറണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.