സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് 

By: 600007 On: Oct 11, 2021, 6:50 PM

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാരായ മൂന്ന് പേര്‍ക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി ആംഗ്ലിസ്റ്റ്, ഗൈഡോ ഡബ്ല്യൂ ഇബെന്‍സ് എന്നീ ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരം.

തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കാര്യകാരണ ബന്ധങ്ങളുടെ വിശകലനത്തില്‍ പുതിയ രീതി മുന്നോട്ടുവച്ചതിനാണ് മറ്റു രണ്ടുപേര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

Content Highlights: David Card, Joshua D Angrist, Guido W Imbens win Economics Nobel