മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ ഗുരുതരമായ പിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ആഗോളതലത്തില്‍ ഇരുപതിനായിരത്തിലധികം അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കിയതായി മെറ്റാ സ്ഥിരീകരിച്ചു.
അക്കൗണ്ടുകള്‍ തിരികെ ലഭിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഹൈ ടച്ച് സപ്പോര്‍ട്ട് എന്ന നിര്‍മിത ബുദ്ധി അധിഷ്ഠിത ടൂളിലാണ് ഈ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. പ്രധാനമായും ടു-ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ ഇല്ലാത്ത അക്കൗണ്ടുകളെയാണ് ഈ പ്രശ്‌നം ബാധിച്ചത്.