വയനാട്ടില്‍ ഒരു സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ലെ രോഗം സ്ഥിരീകരിച്ചു. നാലര വയസ്സുള്ള ഒരു ആണ്‍കുട്ടിക്കും അഞ്ച് വയസ്സുള്ള പെണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 339 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരില്‍ 21 പേര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും 38 പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.
ആരുടെയും നില ഗുരുതരമല്ല. ആകെ 21 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ടെണ്ണത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.