ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമായി ഇസ്രയേലില്‍ ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശിവരാജ്യാഭിഷേക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ചാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പദ്ധതി ഇരുരാജ്യങ്ങളിലെയും ജനങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിമ ഇന്ത്യയില്‍ നിര്‍മിച്ച് ഇസ്രയേലിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി. ഇസ്രയേലിലെ പ്രധാനപ്പെട്ട നഗരത്തിലാകും ഇത് സ്ഥാപിക്കുക. ശിവജി മഹാരാജിന്റെ പൈതൃകത്തിന് അനുയോജ്യമായ രീതിയില്‍ സ്മാരകം ഒരുക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സഹായം ഇസ്രയേല്‍ തേടിയിട്ടുണ്ടെന്നാണ് വിവരം.