ടെക്‌സസിലെ ഫ്രിസ്‌കോയില്‍ അന്തരിച്ച ജോസ് ആന്റണിയുടെ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും ചൊവ്വാഴ്ച 

By: 600002 On: Jun 9, 2026, 8:18 AM


 

 

പി പി ചെറിയാന്‍

ഡാളസ്: ടെക്‌സസിലെ ഫ്രിസ്‌കോയില്‍ അന്തരിച്ച ഇരിഞ്ഞാലക്കുട മുല്ലക്കരി ജോസ് ആന്റണിയുടെ (55) പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും ജൂണ്‍ 8 ചൊവ്വാഴ്ച.

പരേതരായ ആന്റണി ജോണിന്റെയും ബേബി ആന്റണിയുടെയും മകനാണ്. ഭാര്യ: ഉഷ ജോസ്. മക്കള്‍: റിതു, റിയ ആന്റണി. സഹോദരങ്ങള്‍: ജോര്‍ജ് ആന്റണി, അലക്‌സ് ആന്റണി.

ദീര്‍ഘകാലമായി യുഎസില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം എന്റര്‍പ്രൈസ് ടെക്‌നോളജി മേഖലയില്‍ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു. മികച്ച ഒരു കായികപ്രേമിയും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ അഗാധമായ അറിവുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും:

ജൂണ്‍ 8 ചൊവ്വാഴ്ച രാവിലെ 9:00 മണിക്ക് ഫ്രിസ്‌കോയിലുള്ള ടറന്റൈന്‍ ജാക്‌സണ്‍ മോറോ ഫ്യൂണറല്‍ ഹോമില്‍ (Turrentine Jackson Morrow Funeral Home - Berkshire Chapel, 9073 Berkshire Drive, Frisco, TX 75033) പൊതുദര്‍ശനം ആരംഭിക്കും.

തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ഫ്രിസ്‌കോ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി കാത്തലിക് ചര്‍ച്ചില്‍ (Saint Francis of Assisi Catholic Church, Frisco) സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.