ന്യൂ മെക്‌സിക്കോയിലും ടെക്‌സസിലും ഭീതി പരത്തി 'സ്‌ക്രൂവേം' ഈച്ചകള്‍; അതീവ ജാഗ്രത

By: 600002 On: Jun 9, 2026, 7:53 AM



പി പി ചെറിയാന്‍

ടെക്‌സസ്: ന്യൂ മെക്‌സിക്കോയില്‍ ആദ്യമായും, ടെക്‌സസില്‍ രണ്ട് പുതിയ മേഖലകളിലും മാരകമായ 'ന്യൂ വേള്‍ഡ് സ്‌ക്രൂവേം'  പരാദബാധ സ്ഥിരീകരിച്ചു. യു.എസ് കൃഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

വളര്‍ത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ശരീരത്തിലെ മുറിവുകളില്‍ മുട്ടയിട്ട്, ജീവനുള്ള മാംസം തിന്നുതീര്‍ക്കുന്ന മാരകമായ ഒരിനം ഈച്ചകളുടെ ലാര്‍വകളാണിവ. മനുഷ്യരെയും ഇവ അപൂര്‍വ്വമായി ബാധിക്കാറുണ്ട്.

രോഗവ്യാപനം തടയാന്‍ ബാധിത പ്രദേശങ്ങളില്‍ യു.എസ് ഭരണകൂടം കര്‍ശന ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വംശവര്‍ദ്ധനവ് തടയുന്നതിനായി വന്ധ്യംകരിച്ച ആണ്‍ ഈച്ചകളെ വിമാനങ്ങള്‍ വഴി ആകാശത്തുനിന്ന് തുറന്നുവിടുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളും ജൂണ്‍ 9 മുതല്‍ ആരംഭിക്കും. എന്നാല്‍ നിലവില്‍ രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് ഇതൊരു ഭീഷണിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.