ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശം. ഇറാനും ഇസ്രയേലും ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് ഇന്ത്യ അടിയന്തര മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നേരത്തെ നല്‍കിയ ഉപദേശം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ലഭ്യമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിട്ടുപോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.