ഫിലിപ്പീന്‍സില്‍ ഭൂചലനത്തിന് പിന്നാലെ സുനാമി. ഫിലിപ്പീന്‍സിലെ തെക്കന്‍ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം ഉണ്ടായി. 38 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു. ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോയിലെ ആറിടങ്ങളില്‍ സുനാമി തിരകള്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജിയുടേതാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു.
പുലര്‍ച്ചെ ഫിലിപ്പീന്‍സിലുണ്ടായ ഭൂചലനത്തില്‍ 15 ഓളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ ഫിലിപ്പീന്‍സിലാണ് റിക്ടര്‍ സ്‌കെയില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങള്‍ അപകടത്തില്‍ തകര്‍ന്നുവീണു. സ്‌കൂള്‍ -സര്‍വകലാശാല കെട്ടിടങ്ങള്‍ അടക്കമുള്ളവ തകര്‍ന്നു. പ്രാദേശിക സമയം 8 മണിയോടെയാണ് അപകടം ഉണ്ടായത്. പല സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിച്ച സമയത്താണ് ഭൂചലനം ഉണ്ടാകുന്നത്.