ഇറാന്റെ മിസൈലാക്രമണത്തിന് തിരിച്ചടി നല്‍കരുതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയോട് ഡൊണാള്‍ഡ് ട്രംപ്

By: 600002 On: Jun 8, 2026, 9:43 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: നെതന്യാഹുവിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമമായ 'ആക്‌സിയോസിനോടാണ്' ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇരുപക്ഷവും ആക്രമണങ്ങള്‍ നടത്തിയെന്നും ഇനി മറ്റൊരു തിരിച്ചടിയുടെ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി ഒരു സുപ്രധാന കരാറിന്റെ തൊട്ടടുത്താണ് അമേരിക്കയെന്നും, ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാരണം അത് തകരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാന് ഗുരുതരമായ തെറ്റ് പറ്റിയെന്നും ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് മേലുള്ള ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രതിരോധ സേന  വ്യക്തമാക്കി. ബെന്‍യമിന്‍ നെതന്യാഹുവുമായി ട്രംപ് ഫോണില്‍ സംസാരിച്ചതായും യുഎസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.