അനശ്വരം മാമ്പിള്ളി
ഡാളസ്: പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് മണ്ണിക്കരോട്ട് ന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐ പി സി എന്‍ ടി പ്രസിഡന്റ് സണ്ണി മാളിയേക്കല്‍. അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്.
തന്റെ അക്ഷരങ്ങളിലൂടെയും വ്യത്യസ്തമായ രചനാശൈലിയിലൂടെയും വായനക്കാരുടെ മനസ്സില്‍ അദ്ദേഹം എന്നും ജീവിക്കും. ഒരു വഴി കാട്ടി, നല്ല സുഹൃത്ത് അങ്ങനെ നല്ല ഓര്‍മ്മക്ക് മുന്‍പില്‍ ഒരു പിടി പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.