ലോകകപ്പ് ഫുട്‌ബോള്‍: ഇറാന്‍ സപ്പോര്‍ട്ട് സ്റ്റാഫിന് വിസ നിഷേധം യുഎസിനെതിരെ ഇറാന്‍

By: 600002 On: Jun 7, 2026, 6:30 PM


 

പി പി ചെറിയാന്‍

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളിനായി ഇറാന്‍ കളിക്കാര്‍ക്ക് വിസ അനുവദിച്ചതിന് പിന്നാലെ, ടീമിന്റെ സുപ്രധാന സപ്പോര്‍ട്ട് സ്റ്റാഫിന് യുഎസ് യാത്രാാനുമതി നിഷേധിച്ചതായി ഇറാന്‍ ആരോപിച്ചു. ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി ഉള്‍പ്പെടെ 15 ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ ഭീകരവാദ ബന്ധമുള്ളവരെ സ്‌പോര്‍ട്‌സിന്റെ മറവില്‍ രാജ്യത്തേക്ക് കടത്താന്‍ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂണ്‍ 15-ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകള്‍ ഒഴിവാക്കാന്‍ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിഷയത്തില്‍ ഫിഫ ഇടപടണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.