ഡേറ്റിംഗ് ആപ്പ് കൊലപാതകങ്ങള്‍: യുവതി പിടിയില്‍

By: 600002 On: Jun 7, 2026, 6:20 PM

 

 

പി പി ചെറിയാന്‍

മെക്‌സിക്കോ: ഡേറ്റിംഗ് ആപ്പുകള്‍ വഴി പ്രായമായ പുരുഷന്മാരെ പരിചയപ്പെട്ട്, മയക്കുമരുന്ന് നല്‍കി പണവും രേഖകളും കവരുകയും ചിലരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഇരുപത്തിയൊന്നുകാരനായ യുഎസ്-മെക്‌സിക്കന്‍ പൗരത്വമുള്ള അറോറ ഫെല്‍പ്‌സ് (44) എന്ന യുവതിയെ എഫ്.ബി.ഐ (FBI) അറസ്റ്റ് ചെയ്തു.

ടാബ്ലെറ്റുകളും മയക്കുമരുന്നുകളും നല്‍കി ബോധംകെടുത്തി ഇരകളുടെ ബാങ്ക് അക്കൗണ്ടുകള്‍, സോഷ്യല്‍ സെക്യൂരിറ്റി വിവരങ്ങള്‍ എന്നിവ കൈക്കലാക്കുകയായിരുന്നു ഇവരുടെ രീതി.

ചുരുങ്ങിയത് 11 പേരെങ്കിലും ഇവരുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് എഫ്.ബി.ഐ കണ്ടെത്തല്‍. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. യുഎസിലും മെക്‌സിക്കോയിലുമായി തട്ടിപ്പ്, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

മെക്‌സിക്കോയില്‍ നിലവില്‍ തടവിലുള്ള ഇവരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുഎസിന് കൈമാറും. കേസന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.