പി പി ചെറിയാന്‍
ഫിലഡല്‍ഫിയ: കോട്ടയം ഈരയില്‍ പരേതനായ എം. സി. ഏലിയാസിന്റെ (ഈരയില്‍ അപ്പച്ചന്‍) മകളും, പെന്‍സല്‍വേനിയ ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസക്കാരിയുമായിരുന്ന മേരിക്കുട്ടി ഫിലിപ്പ് (ബേബിക്കുട്ടി - 67) ജൂണ്‍ 1-ന് നിര്യാതയായി. ചില നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് സഭാംഗമാണ്.
ഭര്‍ത്താവ്: ക്രിസോസ്റ്റം ഫിലിപ്പ്
മക്കള്‍: തബീഥ, ജെര്‍മി.
സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 6 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ (9707 Bustleton Ave, Philadelphia, PA 19115) ആരംഭിക്കും.
തുടര്‍ന്ന് ഉച്ചയ്ക്ക് 12:30-ഓടെ സണ്‍സെറ്റ് മെമ്മോറിയല്‍ പാര്‍ക്കില്‍ (333 County Line Road, Lower Southampton Township, PA 19006) ഭൗതികശരീരം സംസ്‌കരിക്കുന്നതാണ്.