റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 15പേര്‍ മരിച്ചു

By: 600007 On: Oct 10, 2021, 5:08 PM

റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 15പേര്‍ മരിച്ചു. ടാട്ടര്‍സ്താന്‍ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. പാരച്യൂട്ട് ജംപര്‍മാരാണ് എല്‍410 വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വിസസ് അറിയിച്ചു. ഏഴുപേരെ രക്ഷപ്പെടുത്തി. രാവിലെ 9.23നായിരുന്നു അപകടം. രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

സെപ്റ്റംബര്‍ അവസാന വാരം റഷ്യയിലെ ഖബറോവക്‌സ് മേഖലയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. എന്‍26 റഷ്യന്‍ വിമാനമായിരുന്നു തകര്‍ന്നത്. ആറു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം റഡാറില്‍നിന്നു കാണാതാവുകയായിരുന്നു. ഖബറോവക്‌സിലെ സ്‌കൈ റിസോര്‍ട്ടിന് സമീപത്താണു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Content highlight: Plane crashes in russia 15 people died