പ്രസാദ് തീയാടിക്കല്‍
ഒന്റാരിയോ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍ മലയാളി വിദ്യാര്‍ത്ഥി പീറ്റര്‍ബറോയ്ക്ക് സമീപമുള്ള ഒരു തടാകത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരണം സംഭിച്ചു.
മരിച്ചയാളെ ഫ്രഡ്ഡി ജോര്‍ജ് (29) ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. അങ്കമാലി സ്വദേശിയായ അദ്ദേഹം ഒന്റാരിയോയില്‍ പോസ്റ്റ്ഗ്രാജുവേറ്റ് പഠനം നടത്തുകയായിരുന്നു.
പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, അത്യന്തം തണുത്ത വെള്ളത്തില്‍ കുളിക്കുന്നതിനിടെ ശരീരത്തില്‍ പെട്ടെന്നുണ്ടായ പ്രതികരണത്താല്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈപ്പോതെര്‍മിയ സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
സംഭവത്തെ തുടര്‍ന്ന് പ്രദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.