യുഎഇയില്‍ ശമ്പളനിയമത്തില്‍ വീണ്ടും മാറ്റം

By: 600002 On: Jun 5, 2026, 12:11 PM

 

യുഎഇയിലെ കമ്പനികള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് ശമ്പള സംരക്ഷണ സംവിധാനത്തില്‍(ഡബ്ല്യുപിഎസ്) നിര്‍ണായക മാറ്റങ്ങളുമായി മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. 

ശമ്പളം വൈകുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പെട്ടെന്ന് കടുത്ത നടപടികളിലേക്ക് കടക്കാതെ, പിഴവുകള്‍ തിരുത്താന്‍ ആവശ്യത്തിന് സാവകാശം നല്‍കുന്ന ഘട്ടം ഘട്ടമായുള്ള സമീപനമാണ് പുതിയ ഉത്തരവിലൂടെ മന്ത്രാലയം നടപ്പാക്കുന്നത്. ഒന്നാം തിയതി മുതല്‍ പ്രാബല്യത്തിലായ പുതിയ ശമ്പള നിയമം അനുസരിച്ച് എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നല്‍കണമെന്നും ഒരു ദിവസം വൈകിയാല്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു നേരത്തെയുള്ള അറിയിപ്പ്.