മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. കാങ്‌പോക്പി മേഖലയില്‍ പുലര്‍ച്ചെയുണ്ടായ തീവെപ്പിലും അക്രമത്തിലും യുവദമ്പതിമാരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയിലെ ലോലിബോള്‍ കുള്ളാന്‍ എന്ന ഗ്രാമത്തിലെ ഏഴ് വീടുകളാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്.
കുക്കി-നാഗ വിഭാഗങ്ങള്‍ തമ്മിലാണ് നിലവില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. ആയുധധാരികളായ നാഗാ വിഭാഗക്കാരാണ് ഈ തീവെപ്പിന് പിന്നിലെന്ന് കുക്കി വിഭാഗം ആരോപിക്കുന്നു.