ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ സിദ്ദിഖ്

By: 600007 On: Oct 10, 2021, 5:01 PM

നടന്‍ സിദ്ദിഖ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായിലെ ബിസിനസ് സെറ്റപ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

നേരത്തെ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥിരാജ്, നൈല ഉഷ, ആസിഫ് അലി, മിഥുന്‍ രമേശ്, മീര ജാസ്മിന്‍, ആശാ ശരത്, ലാല്‍ ജോസ് എന്നിവരും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

Content highlight: UAE Golden Visa for Actor Siddique