പി പി ചെറിയാന്‍
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ (KAD) സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ രീതിയില്‍ പിതൃദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
തീയതി: ജൂണ്‍ 14, ഞായറാഴ്ച
സമയം: ഉച്ചകഴിഞ്ഞ് 3:30 ന്
സ്ഥലം: KAD/IC&EC ബാങ്ക്വറ്റ് ഹാള്‍ (3821 Broadway Blvd, Garland, TX 75043)
ഡോ. എം. വി. പിള്ള (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), സി. സി. തിയോഫിന്‍ ചാമക്കാല (സംരംഭകനും കമ്മ്യൂണിറ്റി നേതാവും) എന്നിവര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷകരായി പങ്കെടുക്കും.
നമ്മെ എപ്പോഴും നയിക്കുകയും കൈപിടിച്ചു നടത്തുകയും ചെയ്ത പിതാക്കന്മാരെ ആദരിക്കുന്നതിനും, ഒത്തുചേരലിന്റെ മനോഹരമായ നിമിഷങ്ങള്‍ പങ്കുവെക്കുന്നതിനുമായി നടത്തുന്ന ഈ ആഘോഷത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.