പി പി ചെറിയാന്‍
ഡാളസ്: എപ്പിസ്‌കോപ്പല്‍ സഭയുടെ മുന്‍ ബിഷപ്പും ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍തോമാ ചര്‍ച്ച് അംഗവുമായ ബിഷപ്പ് സിമ്മി മാത്യൂസ് (കോപ്പേല്‍) ജൂണ്‍ 4 നു വ്യാഴാഴ്ച അന്തരിച്ചു. പത്തനംതിട്ട തോന്നിമല തന്നിമൂട്ടില്‍ കുടുംബാംഗമാണ്.
ഭാര്യ: ലീലമ്മ
മക്കള്‍: റെജീന, വെസ്ലി, ക്രിസ്റ്റീന.
ശാന്തമായ പെരുമാറ്റത്തിലൂടെയും കാരുണ്യം നിറഞ്ഞ ഹൃദയത്തിലൂടെയും അനേകരുടെ ജീവിതങ്ങളെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ബിഷപ്പ് സിമ്മി മാത്യൂസ്.
ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍തോമാ ഇടവകയുടെ വളര്‍ച്ചയില്‍ ബിഷപ്പ് സിമ്മി മാത്യൂസ് നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. വരുംതലമുറകള്‍ക്ക് എന്നും അനുഗ്രഹമായി നിലകൊള്ളുന്ന ഒരു വലിയ പാരമ്പര്യമാണ് അദ്ദേഹം അവശേഷിപ്പിച്ചു കടന്നുപോകുന്നത്.
സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.