മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമൃത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്ണന്‍ (46)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെയാണ് ശരീരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ദീര്‍ഘകാലം സൂര്യാ ടി.വി ന്യൂസ് വിഭാഗത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ച സന്തോഷ് കഴിഞ്ഞ 4 വര്‍ഷമായി അമൃത ടിവിയില്‍ ജോലി ചെയ്യുകയായിരുന്നു. കൊച്ചി കിഴക്കമ്പലം ഞാറല്ലൂര്‍ പ്രതിഭയില്‍ ബാലകൃഷ്ണന്‍ നായര്‍-വത്സല ദമ്പതികളുടെ മകനാണ്. കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണന്‍, പാര്‍വതി. സഹോദരന്‍: സുധീഷ് ഏക
Content highlight: Senior journalist santosh balakrishnan passes away