ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മലിനീകരണം ഇരട്ടിയാക്കും; മുന്നറിയിപ്പ് നല്‍കി യുഎന്‍ 

By: 600002 On: Jun 4, 2026, 11:28 AM

 


എഐ ഉപയോഗം കൂടുന്നതോടെ ഡാറ്റ സെന്ററുകളുടെ വെള്ളത്തിന്റെയും ഊര്‍ജത്തിന്റെയും ഉപയോഗവും മലിനീകരണവും അടുത്ത നാല് വര്‍ഷത്തിനകം ഇരട്ടിയാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട്. ഡാറ്റ സെന്ററുകളുടെ പാരിസ്ഥിതിക ആഘാതം ഇപ്പോള്‍ തന്നെ ലോകത്തെ പല വന്‍കിട രാജ്യങ്ങളോടും കിടപിടിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കംപ്യൂട്ടിംഗ് സാമഗ്രികളും ഡാറ്റ സംഭരണികളും ഉള്‍പ്പെടുന്ന വമ്പന്‍ കേന്ദ്രങ്ങളാണ് ഡാറ്റ സെന്ററുകള്‍. എഐയുടെ പാരിസ്ഥിതിക ദോഷങ്ങളിലേക്ക് വെളിച്ചം വീശുന്ന ആദ്യത്തെ യുഎന്‍ റിപ്പോര്‍ട്ട് ആണിത്.