ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി 

By: 600002 On: Jun 4, 2026, 10:06 AM

 

ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുമുള്ള നിര്‍ണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208 ന് എതിരേ 215 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച പ്രമേയത്തെ നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും പിന്തുണച്ചു. ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും.