കന്നട നടന്‍ സത്യജിത്ത് (71) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെതുടര്‍ന്ന് ആറ് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരിക രക്തശ്രാവം ഉണ്ടായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി.
അറുന്നൂറിലധികം കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ ബോളിവുഡ് ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടന്‍ നാന പടേക്കര്‍ക്കൊപ്പം അങ്കുഷില്‍ വില്ലനായി. സിനിമയില്‍ എത്തുന്നതിന് മുമ്പ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയിരുന്നു സത്യജിത്.
Content highlightS : Actor Sathyajith Passes Away