ടീസറിന് പിന്നാലെ ബുക്ക് മൈ ഷോയും കീഴടക്കി അഭിനവ് സുന്ദര്‍ നായക്കിന്റെ നസ്‌ലിന്‍ ചിത്രം മോളിവുഡ് ടൈംസ്. ജൂണ്‍ അഞ്ച് വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളില്‍ എത്തും. ബുക്കിംഗ് ഓപ്പണായി നിമിഷങ്ങള്‍ക്കുള്ളില്‍ ബുക്ക് മൈ ഷോ ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ആരാധകര്‍ ഇതുവരെ കാണാത്ത ലുക്കിലും സ്‌റ്റൈലിലുമാണ് നസ്‌ലിന്‍ എത്തുന്നത്.