ഡല്‍ഹി മാളവ്യാ നഗറിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 21 മരണം. ലെമണ്‍ ഗ്രീന്‍ എന്ന ഹോട്ടലിലാണ് രാവിലെ 9 മണിയോടെ തീപിടുത്തം ഉണ്ടായത്. ഏറ്റവും താഴത്തെ നിലയിലുള്ള റെസ്റ്റോറന്റില്‍ നിന്നാണ് മുകളിലുള്ള മുറികളിലേക്ക് തീപടര്‍ന്നത്. തീ പൂര്‍ണമായി അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലില്‍ ഭൂരിഭാഗവും സൗത്ത് ആഫ്രിക്കന്‍ സ്വദേശികളാണ് ഉണ്ടായിരുന്നത്.
തീയില്‍ നിന്നും രക്ഷപ്പെടാനായി പലരും മുകളിലെ ജനാലകളില്‍ നിന്ന് താഴേക്ക് എടുത്തുചാടുകയായിരുന്നു. അഞ്ച് നില കെട്ടിടത്തിയിലാണ് തീപടര്‍ന്നത്. സംഭവം നടക്കുമ്പോള്‍ 25 മുറികളിലായി ഏകദേശം 40 പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.