കുവൈത്ത് വിമാനത്താവളത്തില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; മധ്യപ്രദേശ് സ്വദേശി കൊല്ലപ്പെട്ടു; 63 പേര്‍ക്ക് പരുക്കേറ്റു 

By: 600002 On: Jun 3, 2026, 12:12 PM




കുവൈത്തിലെ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി. മന്‍സൂദ് അഹമ്മദ് റഹ്‌മാനാണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു. ഇന്ത്യന്‍ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്. . കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നും അവര്‍ അറിയിച്ചു. പരുക്കേറ്റ 63 പേരില്‍ 3 ഇന്ത്യാക്കാരുമുണ്ട്. പരുക്കേറ്റ 63 പേര്‍ 6 ആശുപ്രതികളില്‍ ചികിത്സയിലാണ്.

ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരക്കേറ്റവരില്‍ 7 പേര്‍ക്ക് അടിയന്തര ശാസ്ത്രക്രിയ വേണ്ടി വന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചടിക്കുമെന്ന സൂചന നല്‍കി.