കാനഡ ഉള്‍പ്പെടെ 50 ലേറെ രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ തീരുവ ചുമത്താന്‍ നീക്കവുമായി ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Jun 3, 2026, 11:57 AM

 

നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിനെതിരേ നടപടി എടുക്കില്ലെന്ന് ആരോപിച്ച് കാനഡ ഉള്‍പ്പെടെ 50 ലേറെ രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി അമേരിക്ക. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ്(യുഎസ്ടിആര്‍) മുന്നോട്ടുവെച്ചിരിക്കുന്നത് 10 മുതല്‍ 12.5 ശതമാനം വരെ തീരുവയാണ്. 

ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ 12.5 ശതമാനവും കാനഡ, മെക്‌സിക്കോ, തായ്‌വാന്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ പത്ത് ശതമാനവുമാണ് തീരുവ ചുമത്താന്‍ തീരുമാനിച്ചിട്ടുള്ളത്.