ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടിയിലേക്ക്

By: 600007 On: Oct 10, 2021, 4:37 PM

 
രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടിയിലേക്ക്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 95 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. 

രാജ്യത്തെ വാക്‌സിനേഷന്‍ ദൗത്യം വിജയകരമായി മുന്നോട്ടു പോകുകയാണ്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 95 കോടി കടന്നിരിക്കുകയാണ്. വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രോത്സാഹിപ്പിക്കാന്‍ മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 95.96 കോടി വാക്‌സിന്‍ ഡോസുകള്‍ കൈമാറി. നിലവില്‍ എട്ടു കോടിയില്‍പ്പരം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ കൈവശമുണ്ട്. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. 

Content highlight: India close to 100 cr vaccine doses