ഷോണ്‍ ജെ. എബ്രഹാം, ഷിക്കാഗോ ഇമിഗ്രേഷന്‍ കോടതിയിലെ ഇമിഗ്രേഷന്‍ ജഡ്ജിയായി ചുമതലയേറ്റു

By: 600002 On: Jun 3, 2026, 9:57 AM

 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ ഡി.സിയില്‍ മെയ് മൂന്നാം വാരം നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍  ഷോണ്‍ എബ്രഹാം ഇമിഗ്രേഷന്‍  ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചിക്കാഗോ ഫെഡറല്‍ ജഡ്ജ് ആയിട്ടാണ് അദ്ദേഹം ഇനി സേവനമനുഷ്ഠിക്കുക.

ചിക്കാഗോ മാത്യുസ് അബ്രഹാമിന്റെയും (കുഞ്ഞുമോന്‍) ഗ്രേസ് എബ്രഹാമിന്റെയും (ബേബി) മകനാണ് ഷോണ്‍.ട്രെയ്സി കുരിയന്‍ ഏക സഹോദരിയാണ്.

തൃശൂര്‍ നെല്ലിക്കുന്ന് പാസ്റ്റര്‍ വി കെ അബ്രഹാമിന്റെയും ,കൊടൈക്കനാല്‍ പാസ്റ്റര്‍ കെ. സി. അബ്രഹാമിന്റെയും കൊച്ചുമകനുമാണ് ഷാന്‍ .

നിമ്മി എബ്രഹാമാണ് അദ്ദേഹത്തിന്റെ ഭാര്യ. സെക്കി (Zeky), സാറ (Saraha) എന്നിവര്‍ മക്കളാണ്.

2026 മെയ് മാസത്തില്‍ കേസുകള്‍ കേള്‍ക്കാന്‍ തുടങ്ങുന്നതിനായി ഷാന്‍ ജെ. എബ്രഹാമിനെ ഇമിഗ്രേഷന്‍ ജഡ്ജിയായി നിയമിച്ചു. ജഡ്ജി എബ്രഹാം 2008-ല്‍ ട്രിനിറ്റി ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബൈബിള്‍ സ്റ്റഡീസില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്സും 2011-ല്‍ ഒക്ലഹോമ സിറ്റി യൂണിവേഴ്സിറ്റി, കോളേജ് ഓഫ് ലോയില്‍ നിന്ന് ജൂറിസ് ഡോക്ടറേറ്റും നേടി. 

2025 നവംബര്‍ മുതല്‍ 2026 ഏപ്രില്‍ വരെ, അദ്ദേഹം ചിക്കാഗോയിലെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിലെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ പ്രിന്‍സിപ്പല്‍ ലീഗല്‍ അഡൈ്വസര്‍ ഓഫീസില്‍ അസിസ്റ്റന്റ് ചീഫ് കൗണ്‍സിലായിരുന്നു. 2012 ജനുവരി മുതല്‍ 2025 ഒക്ടോബര്‍ വരെ, ഷിക്കാഗോയിലെ കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോര്‍ണിയായി സേവനമനുഷ്ഠിച്ചു. ജഡ്ജി എബ്രഹാം ഇല്ലിനോയിസ് സ്റ്റേറ്റ് ബാറിലെ അംഗമാണ്.

ഷോന്റെ സ്ഥാനാരോഹണം  ഒക്ലഹോമയിലെയും  ചിക്കാഗോയിലെയും മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. ചടങ്ങില്‍ നിരവധി പ്രമുഖരും കുടുംബാംഗങ്ങളും പങ്കെടുത്തു.