ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്
കടിക്കാത്ത കൊതുകുകള്‍, സമൂഹമാധ്യമങ്ങളില്‍ സ്ഥിരമായി കാണുന്ന ചില കമന്റേറ്റര്‍മാരെപ്പോലെ ശബ്ദമുണ്ടാകും, ഉപദ്രവം കുറവായിരിക്കും!
ഇവയെ തിരിച്ചറിയാനും വേര്‍തിരിക്കാനും കൃത്രിമബുദ്ധിയും റോബോട്ടിക്‌സും ഉപയോഗിക്കുന്നു. ഇത്രയും നാളും കൃത്രിമബുദ്ധി മനുഷ്യരുടെ ജോലികള്‍ എടുത്തുകളയും എന്നായിരുന്നു പേടി. ഇപ്പോള്‍ കാണുമ്പോള്‍ കൊതുകുകളുടെ കുടുംബാസൂത്രണ വകുപ്പും അക ഏറ്റെടുത്തിരിക്കുകയാണ്.
പരീക്ഷണം വെറും സിദ്ധാന്തമല്ല. കാലിഫോര്‍ണിയയിലെ ഫ്രെസ്നോയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ പെണ്‍കൊതുകുകളുടെ എണ്ണം 95 ശതമാനത്തിലേറെ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഡീബഗ് പ്രോജക്റ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നവെന്നതിന്റെ
ജൈവ തന്ത്രം: ഈ പദ്ധതി ലബോറട്ടറികളില്‍ ആണ്‍ കൊതുകുകളെ വളര്‍ത്തുകയും അവയെ സ്വാഭാവികമായി ഉണ്ടാകുന്ന, നിരുപദ്രവകരമായ ബാക്ടീരിയയായ ''വോള്‍ബാച്ചിയ''
ഉപയോഗിച്ച് ബാധിക്കുകയും ചെയ്യുന്നു.
ലാബില്‍ വളര്‍ത്തിയ, വോള്‍ബാച്ചിയ ബാധിച്ച ഈ ആണ്‍കൊതുകുകള്‍ കാട്ടുപെണ്‍കൊതുകുകളുമായി ഇണചേരുമ്പോള്‍, തത്ഫലമായുണ്ടാകുന്ന മുട്ടകള്‍ വന്ധ്യമാകുകയും വിരിയാന്‍ പരാജയപ്പെടുകയും ചെയ്യുന്നു.
ആണ്‍ കൊതുകുകള്‍ മനുഷ്യരെ കടിക്കാത്തതിനാല്‍ (പെണ്‍ കൊതുകുകള്‍ മാത്രമാണ് മുട്ട വളര്‍ച്ചയ്ക്കായി രക്തം കുടിക്കുന്നത്), ദശലക്ഷക്കണക്കിന് ആണ്‍ കൊതുകുകള്‍ പുറത്തുവരുന്നത് പ്രദേശവാസികള്‍ക്ക് കടിക്കലോ അസ്വസ്ഥതയോ വര്‍ദ്ധിപ്പിക്കുന്നില്ല.
വ്യാവസായിക സ്‌കെയില്‍ സോര്‍ട്ടിംഗ് പ്രകാരം ഗൂഗിളിന്റെ സാങ്കേതിക വൈദഗ്ദ്ധ്യം ഇവിടെ പ്രസക്തമാണ്. ഉയര്‍ന്ന കൃത്യതയോടെ പുരുഷന്മാര്‍ക്ക് മാത്രമുള്ള ബാച്ചുകള്‍ ലിംഗഭേദം അനുസരിച്ച് തരംതിരിക്കാനും വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാനും കസ്റ്റം AI, റോബോട്ടിക് സംവിധാനങ്ങള്‍ തീര്‍ച്ചയായും ഉപയോഗിക്കുന്നു
യഥാര്‍ത്ഥ ലോക പരീക്ഷണങ്ങളും സ്വാധീനവും, കാലിഫോര്‍ണിയയിലെ ഫ്രെസ്നോയില്‍ ഫീല്‍ഡ് പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി, വോള്‍ബാച്ചിയ ബാധിച്ച ഈ ആണ്‍ കൊതുകുകളെ തുറന്നുവിട്ടതിലൂടെ പീക്ക് സീസണുകളില്‍ പരീക്ഷണ കേന്ദ്രങ്ങളില്‍95.5% പെണ്‍ കൊതുകുകളെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞു. ഇതിനായി 3.2 കോടി കൊതുകകളെ തുറന്നുവിടാന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ അനുമതി തേടിയിരിക്കുകയാണ്.
സിംഗപ്പൂരിലും സമാനമായ പദ്ധതികള്‍ ഡെങ്കിപ്പനിയുടെ വ്യാപനം ഗണ്യമായി കുറച്ചതായി പറയുന്നു.
ഇതെല്ലാം കേള്‍ക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കൊതുകുകള്‍ക്ക് ഒരു ചെറിയ ആശങ്ക ഉണ്ടാകാതിരിക്കില്ല. (അതിനാണ് ഇത് മലയാളത്തില്‍തന്നെ എഴുതുന്നതെന്ന് സാരം).
കാരണം ഇതുവരെ
കൃത്രിമബുദ്ധി
അവര്‍ക്കെതിരായ പോരാട്ടം കൊതുകുതിരി, സ്‌പ്രേ, പുക, ബാറ്റ്, കൈയടി എന്നിവയിലൊതുങ്ങിയിരുന്നു. ഇനി എതിരാളിയായി വരുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ജൈവശാസ്ത്രവും ചേര്‍ന്ന ഗൂഗിളാണ്.
അങ്ങനെ മനുഷ്യരാശിയുടെ ചരിത്രത്തില്‍ ആദ്യമായി, കൊതുകുകളെ തോല്‍പ്പിക്കാന്‍ മനുഷ്യര്‍ തീരുമാനിച്ചത് കൂടുതല്‍ കൊതുകുകളെ ഉപയോഗിക്കാനാണ്.
''കൊതുകുകളെ നശിപ്പിക്കാന്‍ മനുഷ്യന്‍ നടത്തിയ ഏറ്റവും വിജയകരമായ പരീക്ഷണം; അവരെ പ്രണയിക്കാന്‍ നിര്‍ബാധം തുറന്നു വിട്ടത്!'' ഒരുപക്ഷേ അടുത്ത തലമുറയുടെ ശാസ്ത്രപുസ്തകത്തില്‍ ഇങ്ങനെ എഴുതിയേക്കാം!