ഫിഫ വേള്‍ഡ് കപ്പ്: ഡാളസില്‍ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്

By: 600002 On: Jun 3, 2026, 9:09 AM

 

 

 

പി പി ചെറിയാന്‍

ഡാളസ്: ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ, ഡള്ളസില്‍ മയക്കുമരുന്ന്-മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്. ഇതോടെ വരും ദിവസങ്ങളില്‍ വലിയ തോതില്‍ അറസ്റ്റ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, നിലവില്‍ തന്നെ 94 ശതമാനത്തിലധികം തടവുകാരുള്ള ഡള്ളസ് കൗണ്ടി ജയിലിന് ഈ കൂട്ട അറസ്റ്റുകളെ താങ്ങാനാകില്ലെന്ന ആശങ്കയിലാണ് അധികൃതര്‍. പ്രതിസന്ധി ഒഴിവാക്കാന്‍ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് എത്രയും വേഗം ജാമ്യം നല്‍കി ജയിലിലെ തിരക്ക് കുറയ്ക്കാനുള്ള വഴികള്‍ കൗണ്ടി അധികൃതര്‍ ആലോചിക്കുന്നുണ്ട്.