വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കും; ഊര്‍ജ-വ്യാപാര സഹകരണം ചര്‍ച്ചയാകും

By: 600002 On: Jun 3, 2026, 8:54 AM




പ്രസാദ് തീയാടിക്കല്‍

ന്യൂഡല്‍ഹി: വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായ ഡെല്‍സി റോഡ്രിഗ്സ്സ് ജൂണ്‍ 3 മുതല്‍ 7 വരെ ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യയും വെനസ്വേലയും തമ്മിലുള്ള ഊര്‍ജം, വ്യാപാരം, നിക്ഷേപം, ആരോഗ്യപരിചരണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

സന്ദര്‍ശനത്തിനിടെ അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അടുത്തിടെ ഇന്ത്യ വെനസ്വേലയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം നടക്കുന്നത്. മേയ് മാസത്തില്‍ വെനസ്വേലന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരില്‍ ഒന്നായി ഇന്ത്യ മാറിയിരുന്നു. ഊര്‍ജ സുരക്ഷയും എണ്ണവിതരണവും ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളാകുമെന്നാണ് വിലയിരുത്തല്‍.