കാനഡയിൽ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് 2000 ഡോളർ മാത്രം പിഴ ശിക്ഷ

By: 600110 On: Jun 2, 2026, 2:12 PM

 

കാനഡയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അതിദാരുണമായ വാഹനാപകടക്കേസിൽ പ്രതിയായ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് കേവലം 2000 ഡോളർ പിഴ മാത്രം ശിക്ഷ വിധിച്ച് കോടതി. അപകടകരമായ രീതിയിൽ വാഹനമോടിച്ച് ജീവഹാനി വരുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇന്ത്യൻ ഡ്രൈവർക്കെതിരെ കനേഡിയൻ കോടതി പുറപ്പെടുവിച്ച ഈ വിധി വലിയ തോതിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. അമിത വേഗതയിലും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും പാഞ്ഞെത്തിയ ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയും തുടർന്നുണ്ടായ വൻ തീപിടുത്തത്തിലാണ് രണ്ട് പേർ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തത്. എന്നാൽ, പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളുടെ ഗൗരവം ഉൾക്കൊള്ളാൻ നിലവിലെ നിയമസംവിധാനത്തിന് സാധിച്ചില്ലെന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് ഈ വിധിക്ക് പിന്നാലെ ഉയരുന്നത്.

ഒരു കുടുംബത്തിൻ്റെ രണ്ട് ജീവനുകൾ നഷ്ടപ്പെടാൻ കാരണമായ ഇത്രയും വലിയൊരു ദുരന്തത്തിന് നിസ്സാരമായ തുക പിഴയായി ഈടാക്കി പ്രതിയെ വിട്ടയച്ച കോടതി നടപടി ഇരകളുടെ കുടുംബങ്ങളെയും പൊതുസമൂഹത്തെയും ഒരുപോലെ നിരാശരാക്കിയിരിക്കുകയാണെന്നാണ് എന്ന വിമർശനം ഉയരുന്നത്. ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കാനഡയിൽ നിലവിലുള്ള ശിക്ഷാ നിയമങ്ങൾ അപര്യാപ്തമാണെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ കർശനമായ ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള മാതൃകാപരമായ ശിക്ഷകൾ നൽകണമെന്നുമുള്ള ആവശ്യങ്ങൾ ഇതോടെ ശക്തമായിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന ഡ്രൈവർമാരുടെ ലൈസൻസിങ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കണമെന്നും, നിയമങ്ങളിൽ അടിയന്തരമായി പരിഷ്കരണങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട്  സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.