പശ്ചിമേഷ്യയില്‍ വീണ്ടും വ്യോമാക്രമണങ്ങള്‍

By: 600002 On: Jun 2, 2026, 12:04 PM


 

അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യയില്‍ വീണ്ടും വ്യോമാക്രമണങ്ങള്‍. കുവൈറ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. ഇറാന്റെ തീരദേശ നഗരമായ ഗെരുക്, തന്ത്രപ്രധാനമായ ക്യൂഷം ദ്വീപ് എന്നിവിടങ്ങളില്‍ അമേരിക്ക പ്രത്യാക്രമണം നടത്തി. സമാധാന ചര്‍ച്ചകള്‍ അതിവേഗം തുടരുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.

ലെബനോനെതിരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ചര്‍ച്ചകളില്‍ നിന്ന് പൂര്‍ണമായി പിന്മാറുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ആണ് ഇക്കാര്യം അറിയിച്ചത്. ലെബനോന് പിന്തുണ വാഗ്ദാനം ചെയ്തതായും ഗാലിബാഫ് അറിയിച്ചു.