കുട്ടികള്‍ക്കിടയിലെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ പദ്ധതിയുമായി കേരള സൈബര്‍ പോലീസ് 

By: 600002 On: Jun 2, 2026, 11:09 AM

 


സൈബര്‍ സുരക്ഷ മാത്രമല്ല, കുട്ടികളുടെ മാനസികാരോഗ്യവും കൂടി ഉറപ്പാക്കാന്‍ ഇതാ വരുന്നു കേരള പോലീസിന്റെ 'ഫാമിലി ടെക് റൂള്‍'.  ഇത് നടപ്പാക്കാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലാസും നല്‍കും. പോലീസ് സൈബര്‍ ഡോമിന്റെ കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. 

ടെക് കര്‍ഫ്യൂ, ഡിവൈസ് ഫ്രീ സോണ്‍, ഡിജിറ്റല്‍ ബാലന്‍സ്, സ്‌ക്രീന്‍ ഓഫ് ഫ്രീ ടൈം എന്നീ രീതികളിലാണ് ഇത് നടപ്പാക്കുക. 

വീട്ടില്‍ ഡിജിറ്റല്‍ ഉപയോഗം നിശ്ചിത സമയത്തേക്ക് മാത്രമായിരിക്കും. വീട്ടില്‍ മൊബൈല്‍, ലാപ്‌ടോപ്പ്, ടാബ് എന്നിവ വേണ്ട. ടിവി യും ഒഴിവാക്കുക. ഒറ്റ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലും ഇല്ലാത്ത ഇടങ്ങള്‍ വീട്ടിലുണ്ടാകണം. 

എപ്പോഴും ഡിജിറ്റല്‍ ആകേണ്ട. കുടുംബത്തോടൊപ്പം ഒരുമിച്ചിരിക്കാന്‍, കളിക്കാന്‍, കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിക്കാനെല്ലാം സമയം മാറ്റിവെക്കണം. ഉറങ്ങാന്‍ നേരത്തും, പഠിക്കുമ്പോഴും വീട്ടുകാര്‍ ഒരുമിച്ച് ഇരിക്കുമ്പോഴും ഫോണുകള്‍ ഒഴിവാക്കണം.