2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയും മണ്ഡലപുന:ര്‍നിര്‍ണയ ബില്ലും അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ പാര്‍ലമെന്റില്‍ മണ്ഡലപുനര്‍നിര്‍ണയ ബില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി പുതിയ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ബിജെപി നേതൃത്വം ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.