ലബനനിലെ യുദ്ധം: നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ട്രംപ് 

By: 600002 On: Jun 2, 2026, 9:59 AM

 


ലബനനിലെ ഇസ്രയേല്‍ സൈനിക നടപടിയുമായി ബന്ധപ്പെട്ട് നടന്ന ഫോണ്‍ സംഭാഷണത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചന്യാമിന്‍ നെതന്യാഹുവിനോട് രൂക്ഷമായി കയര്‍ത്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍. ലബനനിലെ ഇസ്രയേലിന്റെ കടന്നുകയറ്റത്തെ തുടര്‍ന്ന് അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം.