പി പി ചെറിയാന്‍
ന്യൂവര്‍ക്ക് (ന്യൂജേഴ്സി): ഡെലാനി ഹാള്‍ ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തിന് പുറത്ത് തുടര്‍ച്ചയായ രണ്ടാം രാത്രിയിലും പ്രതിഷേധക്കാരും ന്യൂജേഴ്സി സ്റ്റേറ്റ് പൊലീസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കൂട്ടത്തിന് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
തടങ്കല്‍ കേന്ദ്രത്തിനുള്ളിലെ മോശം സാഹചര്യങ്ങള്‍ക്കെതിരെ ഇമിഗ്രേഷന്‍ വിരുദ്ധ ഗ്രൂപ്പുകളും അനുകൂലികളും തമ്മില്‍ ശനിയാഴ്ച പകല്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് രാത്രിയോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. ആയുധങ്ങളുമായി ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍, പൊതുജനസുരക്ഷ മുന്‍നിര്‍ത്തി തടങ്കല്‍ കേന്ദ്രത്തിന് ചുറ്റുമുള്ള അര മൈല്‍ പരിധിയില്‍ രാത്രികാല കര്‍ഫ്യൂ (രാത്രി 9 മുതല്‍ പുലര്‍ച്ചെ 6 വരെ) പ്രഖ്യാപിച്ചു.
ന്യൂവര്‍ക്ക് മേയര്‍ റാസ് ജെ. ബരാക്ക. ശനിയാഴ്ച രാത്രിയോടെയാണ് മേയര്‍ ഈ കര്‍ശന ഉത്തരവ് പുറപ്പെടുവിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഗവര്‍ണര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.