പ്രസാദ് തീയാടിക്കല്‍
ഡബ്ലിന്‍: ഡബ്ലിന്‍ ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസില്‍ താമസിക്കുന്ന, ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ യാക്കോബേറ്റ് ചര്‍ച്ച് ഇടവകാംഗവും എറണാകുളം രാമമംഗലം കിഴക്കേ പൊന്നാട്ട് കുടുംബാംഗവുമായ ബേസില്‍ രാജു (22) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
ബേസില്‍, ബള്‍ഗേറിയയിലെ വര്‍ണ്ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. രാജു കുര്യാക്കോസിന്റെയും, ലൂസി മാത്യുവിന്റെയും മകനാണ് ബേസില്‍ രാജു.
ഏക സഹോദരി ഡോ. റിയന്‍സി രാജു.
മരണാനന്തര ചടങ്ങുകളും സംസ്‌കാരവും ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ യാക്കോബേറ്റ് ചര്‍ച്ചില്‍ വച്ച് പിന്നീട് നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.