നോര്‍ക്കയുടെ വിദേശ തൊഴില്‍സംരംഭക സമ്മേളനം 12 ന്

By: 600007 On: Oct 9, 2021, 6:05 PM

വിദഗ്ധ മേഖലയില്‍ കേരളത്തിലെ മാനവവിഭവശേഷിക്ക് വഴികാട്ടല്‍ ലക്ഷ്യമിട്ട് നോര്‍ക്ക വകുപ്പിന്റെ വിദേശ തൊഴില്‍ദായകരുടെ സമ്മേളനം 12ന് നടക്കും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാകും പ്രവേശനം. 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍സെക്രട്ടറി ഡോ. കെ ഇളങ്കോവനും റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ അഭിസംബോധന ചെയ്യും. നയതന്ത്ര പ്രതിനിധികള്‍, വിദേശ മന്ത്രാലയം ഉദ്യോഗസ്ഥര്‍, തൊഴില്‍ ദാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമ്മേളനം രാജ്യത്തെ പ്രഥമ സംരംഭമാണ്.

കുടിയേറ്റം സംബന്ധിച്ച സമഗ്ര ചര്‍ച്ചകള്‍ സെഷനുകളില്‍ നടക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നയരൂപീകരണത്തിന് പ്രയോജനപ്പെടുത്തും. വിദേശ തൊഴില്‍ തേടുന്ന യുവജനങ്ങള്‍ക്ക് ബോധവല്‍ക്കരണ സെഷനുമുണ്ട്. ഓണ്‍ലൈനായി പങ്കെടുക്കാന്‍  registrations.ficci.com/ficoec/online-registrationi.asp  ലിങ്കില്‍ 12ന് രാവിലെ 8.30 വരെ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക്: 04844058041 / 42, മൊബൈല്‍:  09847198809. ഇ മെയില്‍ : kesc@ficci.com