പാക് ബന്ധമുള്ള 9 പേര്‍ ഡെല്‍ഹിയില്‍ പിടിയില്‍

By: 600002 On: May 30, 2026, 2:18 PM

 

 

 

ആണവകേന്ദ്രങ്ങളടക്കം ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട ഒന്‍പത് പേരെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ള ഒന്‍പത് പേരെയാണ് ഡെല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് വലിയ തോതിലുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

ഡെല്‍ഹി, മുംബൈ, പഞ്ചാബ് സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്ന് ഡെല്‍ഹി പോലീസ് പറഞ്ഞു. അതേസമയം, പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.