പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയില്‍ നഴ്‌സിംഗ് മേഖലയിലും സ്വദേശിവത്കരണം 

By: 600002 On: May 30, 2026, 1:21 PM

 

നഴ്‌സിംഗ് മേഖലയില്‍ കൂടുതല്‍ സ്വദേശി നിയമനങ്ങള്‍ക്ക് ഒരുങ്ങി യുഎഇ. മേഖലയില്‍ കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ചും തൊഴില്‍ കൂടുതല്‍ ആകര്‍ഷമാക്കി കൂടുതല്‍ ആളുകളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 1897 സ്വദേശികളാണ് നഴ്‌സിംഗ് ജോലി തിരഞ്ഞെടുത്തത്. 

രാജ്യത്തെ മൊത്തം നഴ്‌സുമാരില്‍ സ്വദേശികളുടെ എണ്ണം 2.8 ശതമാനം. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ മുന്‍പ് പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും സ്വദേശിവല്‍ക്കരണ ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രചാരണ പരിപാടികളിലേക്ക് മന്ത്രാലയം കടക്കുന്നത്.